NCT
KeralaNewsThrissur News

കഴിമ്പ്രം ബീച്ച് ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം ചെയ്തു.

കഴിമ്പ്രം : ജനകീയ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 11 മുതൽ 18 വരെ നടക്കുന്ന കഴിമ്പ്രം ബീച്ച് ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം മണപ്പുറം ഗ്രൂപ്പ്‌ ചെയർമാൻ ശ്രീ വി പി നന്ദകുമാർ നിർവഹിച്ചു. കേരളം കണ്ട ഏറ്റവും മികച്ച ബീച്ച് ഫെസ്റ്റിവലാണ് കഴിഞ്ഞ തവണ ജനകീയ സൗഹൃദവേദി സംഘടിപ്പിച്ചത്.

അതിനേക്കാൾ മികച്ച രീതിയിൽ ഇത്തവണ ഫെസ്റ്റിവൽ സംഘടിപ്പിക്കാൻ സംഘാടകർക്ക് സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. മണപ്പുറം ഗ്രൂപ്പ്‌ എക്സിക്യൂട്ടീവ് ഡയറക്ടർ സുമിത നന്ദൻ സന്നിഹിതയായിരുന്നു. ജനകീയ സൗഹൃദ വേദിയുടെ ചെയർമാൻ ശോഭാ സുബിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ കൺവീനർ ഷൈൻ നെടിയിരിപ്പിൽ സ്വാഗതം ആശംസിച്ചു.

പ്രോഗ്രാം കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ തൈപ്പറമ്പത്ത്, വർക്കിംഗ് ചെയർമാൻമാരായ സുചിന്ദ് പുല്ലാട്ട്, സൗമ്യൻ നെടിയിരിപ്പിൽ, ട്രഷറർ മധു കുന്നത്ത്, കൺവീനർ അജ്മൽ ഷെരീഫ് എന്നിവർ പങ്കെടുത്തു.

Related posts

ബിജെപിയിൽ നിന്ന് രാജി പ്രഖ്യാപിച്ച് നടൻ ദേവൻ.

murali

കൊലപാതകം: പ്രതി അറസ്റ്റിൽ.

murali

ഒല്ലൂരിൽ വാഹനാപകടം : 5 പേർക്ക് പരിക്കേറ്റു.

murali
error: Content is protected !!