NCT
KeralaNewsThrissur News

നെടുപുഴയിൽ നാല് കിലോ കഞ്ചാവും 70 ഗ്രാം എംഡിഎംഎയുമായി സഹോദരങ്ങൾ ഉൾപ്പടെ മൂന്നുപേർ പോലീസിന്റെ പിടിയിൽ.

തൃശൂർ : നെടുപുഴയിൽ നാല് കിലോ കഞ്ചാവും 70 ഗ്രാം എംഡിഎംഎയുമായി സഹോദരങ്ങൾ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ. നെടുപുഴ സ്വദേശികളായ ആജ്ഞേയനൻ (19), അലൻ (19), അരുൺ (24) എന്നിവരാണ് പിടിയിലായത്. ഇതില്‍ അലനും, അരുണും സഹോദരങ്ങളാണ്.

അലന്റെ വാടക വീട്ടിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. അലന്‍റെയും അരുണിന്‍റെയും അച്ഛൻ ജീവിച്ചിരിപ്പില്ല. അമ്മ വിദേശത്ത് ജോലി ചെയ്യുകയാണെന്നും പൊലീസ് പറഞ്ഞു.

ഉദ്യോഗസ്ഥരെ കണ്ടതും സ്ഥലത്ത് നിന്ന് രണ്ട് പേർ ഓടി രക്ഷപ്പെട്ടു. ബാംഗ്ലൂരുവിൽ നിന്ന് ലഹരി വസ്തുകള്‍ കൊണ്ടുവന്നതെന്നും വാടക വീട്ടിലായിരുന്നു യുവാക്കളുടെ ലഹരിക്കച്ചവടമെന്നും പൊലീസ് പറയുന്നു.

Related posts

എറിയാട് യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു: പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

murali

സംസ്ഥാനത്ത് സ്വർണ്ണ വില വീണ്ടും താഴോട്ട്.

murali

തൃശൂർ ശക്തൻ മീൻ മാർക്കറ്റിൽ നിന്നും 50,000 രൂപയും മൊബൈൽ ഫോണും മോഷ്ടിച്ച പ്രതി പിടിയിൽ.

murali
error: Content is protected !!