ചാഴൂർ പഞ്ചായത്തിലെ ആലപ്പാട് 5-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന കുടുംബശ്രീ തൊഴിൽ പരിശീലന ഉത്പാദന വിതരണ കേന്ദ്രം ഉത്ഘാടനം ചെയ്ത് വർഷം 2 കഴിഞ്ഞിട്ടും തുറന്ന് പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ചു കൊണ്ട് കോൺഗ്രസ്സ് ചാഴൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
ആലപ്പാട് സെന്ററിൽ നിന്നും മാർച്ചും ധർണ്ണയും മണ്ഡലം പ്രസിഡണ്ട് ഷൈജു സായ്റാമിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി. വൈസ് പ്രസിഡണ്ട് സി.ഒ.ജേക്കബ്ബ് ഉത്ഘാടനം ചെയ്തു. സുനിൽ ലാലൂർ മുഖ്യപ്രഭാഷണം നടത്തി. ജോഷി ആലപ്പാട്, പി.കെ. ഇബ്രാഹിം, സി.എം. പരമശിവൻ, കെ.പി. അശോക്, ഷീമ ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.
