NCT
KeralaNewsThrissur News

കൊരട്ടിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ.

കൊരട്ടി : നിരോധിത മയക്കുമരുന്നായ കഞ്ചാവുമായി മേലൂർ പൂലാനി സ്വദേശിയായ പ്രണവ് 28 വയസ് എന്നയാളെ പോലീസ് സംഘം പതിനാല് ഗ്രാം കഞ്ചാവുമായി പിടികൂടി.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നിർദേശാനുസരണം തൃശ്ശൂർ റൂറൽ ജില്ലയിൽ ലഹരി വസ്തുക്കളുടെ വിപണനം, സംഭരണം, ഉല്പാദനം എന്നിവ തടയുന്നതിനും മോഷണങ്ങളും, മറ്റ് കുറ്റകൃത്യങ്ങൾ തടയുന്നതിനായും നടന്ന് വരുന്ന പരിശോധനകളുടെ ഭാഗമായി ചാലക്കുടി ഡിവൈഎസ്പി സുമേഷ് കെ, സർക്കിൾ ഇൻസ്പെക്ടർ അമൃത് രംഗൻ എന്നിവരുടെ നേതൃത്വത്തിൽ സ്റ്റേഷൻ പരിധിയിൽ പട്രോളിംഗ് നടത്തി വരവെയാണ്

മുരിങ്ങൂർ സിഗ്നൽ ജംഗ്ഷനു സമീപം സംശയാസ്പദമായി നിന്നിരുന്ന പ്രണവിനെ പരിശോധിച്ചതിൽ വസ്ത്രത്തിനുള്ളിൽനിന്നാണ് പ്രണവിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തത്, ഈ സംഭവത്തിൽ കൊരട്ടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറും സംഘവും പ്രണവിനെ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്തു. മുൻപും മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ് പ്രണവ്.

കൊരട്ടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഷാജു ഒ.ജി, എഎസ്ഐ ഷീബ, സീനിയർ സിവിൽ പോലീസ് ഓഫീസർ ടോമി ടി.വി എന്നിവരും ഡാൻസാഫ് ടീമും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Related posts

ചെറായിയിൽ വഞ്ചി അപകടം; മത്സ്യത്തൊഴിലാളി മരിച്ചു.

murali

ചാലക്കുടിയിൽ ബീവറേജിൽ നിന്ന് മദ്യം മോഷ്ടിച്ചയാൾ പിടിയിൽ.

murali

താന്ന്യം പഞ്ചായത്ത് സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പ്; എൽ ഡി എഫ് വൻ വിജയം.

murali
error: Content is protected !!