NCT
KeralaNewsThrissur News

ചെന്ത്രാപ്പിന്നിയിൽ അതിഥിത്തൊഴിലാളിയുടെ പരാക്രമം, രണ്ട് വീടുകളുടെ ജനൽ ചില്ലുകൾ അടിച്ച് തകർത്തു.

ചെന്ത്രാപ്പിന്നി സെൻ്ററിന് കിഴക്ക് ഭാഗം താമസിക്കുന്ന ചാലിശേരി ഷാജിയുടെയും, വേതോട്ടിൽ കൃഷ്‌ണകുമാറിൻ്റെയും വീട്ടിലുമാണ് സംഭവം. തൊട്ടടുത്ത് താമസിക്കുന്ന റോഡ് നിർമ്മണക്കമ്പനിയുടെ തൊഴിലാളിയാണ് മദ്യലഹരിയിൽ അക്രമം നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു.

രാത്രി പന്ത്രണ്ടുമണിയോടെയാണ് സംഭവം, ജനൽ ചില്ലുകൾ തകരുന്നത് കേട്ട് പരിഭ്രാന്തിയിലായ വീട്ടുകാർ ലൈറ്റിട്ട് അയൽവാസികളെയും പോലീസിനെയും വിളിച്ച് വരുത്തുകയായിരുന്നു. കയ്‌പമംഗലം പോലീസ് സ്ഥലത്തെത്തി തൊഴിലാളിയെ കസ്‌റ്റഡിയിലെടുത്ത് കൊണ്ടുപോയിട്ടുണ്ട്. ജാർഖണ്ഡ് സ്വദേശിയാണ് ഇയാളെന്ന് സംശയിക്കുന്നു.

Related posts

ഡ്രൈഡേ ദിനത്തിൽ മദ്യവിൽപനക്കിടെ യുവാവ് അറസ്റ്റിൽ.

murali

തളിക്കുളം കൈതയ്ക്കൽ എസ്എൻകെ എൽപി സ്കൂളിലെ അധ്യാപിക അഗ്രിമ അന്തരിച്ചു.

murali

ശ്രീനാരായപുരം ദേശീയ പാതയിലുണ്ടായ വാഹന അപകടത്തിൽ യുവാവ് മരിച്ചു.

murali
error: Content is protected !!