NCT
KeralaNewsThrissur News

നാട്ടിക ഗ്രാമ പഞ്ചായത്തിനെതിരെ കോൺഗ്രസ് നടത്തുന്നത് നുണ പ്രചാരണം മാത്രം – പ്രസിഡന്റ് എം.ആർ. ദിനേശൻ

തൃപ്രയാർ :  നാട്ടിക ഗ്രാമപ്പഞ്ചായത്തിനെതിരേ കോൺഗ്രസ് നടത്തുന്ന അതിരുവിട്ട നുണ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് എം.ആർ. ദിനേശൻ ആവശ്യപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമിയുടെ നാവാണ് കോൺഗ്രസ് ഉപയോഗിക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡൻ്റ് ആരോപിച്ചു.

കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടുകൂടി പണി തീർത്ത വാതക ശ്മശാനമല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ലെന്നും ഈ ഭരണസമിതി ചുമതലയേറ്റപ്പോൾ നടപ്പാക്കിയ കാര്യങ്ങൾ അനവധിയാണെന്നും അദ്ദേഹം പറഞ്ഞു.

പൈപ്പ് ഇടുന്നതിനായി പൊളിച്ച റോഡുകളിലെ മണ്ണ് ലേലം ചെയ്ത് ഫണ്ട് പഞ്ചായത്തിൽ അടച്ചതിന് കണക്ക് ഉണ്ടെന്നും പ്രസിഡന്റ് അറിയിച്ചു.

Related posts

ഭാരതി ടീച്ചർ നിര്യാതയായി.

murali

ബൈക്ക് മോഷണം പ്രതി പിടിയിൽ.

murali

യുവാവിനെ കരിങ്കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 3 പേർ പിടിയിൽ.

murali
error: Content is protected !!