NCT
KeralaNewsThrissur News

വാടാനപ്പള്ളിയിൽ വെച്ച് നെഞ്ചു വേദന അനുഭവപ്പെട്ട ടാക്സി ഡ്രൈവർ യാത്രക്കാരെ സുരക്ഷിതരാക്കി മരണത്തിന് കീഴടങ്ങി.

വാടാനപ്പള്ളി : യാത്രക്കാരുമായി എയർപോർട്ടിൽ പോകുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ടാക്സി ഡ്രൈവർ വാഹനം നിർത്തി അപകടം ഒഴിവാക്കിയെങ്കിലും മണിക്കുറിനുള്ളിൽ മരണത്തിനു കീഴടങ്ങി. എറിയാട് അറപ്പപുറം കൊമ്പൻ കവലയ്ക്കു സമീപം ചീരേപറമ്പിൽ സുരേഷ് (59) ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി ആയിരുന്നു സംഭവം. കൊടുങ്ങല്ലൂരിൽ നിന്നു കാരൂർ മഠം സ്വദേശികളുമായി കോഴിക്കോട് എയർ പോർട്ടിലേക്കു പോകുകയായിരുന്നു സുരേഷ്. യാത്രയ്ക്കിടെ വാടാനപ്പള്ളി എത്തിയപ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ടു. പിന്നീട് ചേറ്റുവ പാലം എത്തിയപ്പോഴേക്കും രണ്ടു തവണ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ തിരക്കൊഴിവാക്കി തീരദേശ റോഡിലേക്കു വാഹനം എടുത്തു.

തുടർന്നു ചാവക്കാട് അഞ്ചങ്ങാടിയിൽ സുരേഷ് വാഹനം നിർത്തി. തനിക്കു നെഞ്ചുവേദനയുണ്ടെന്നും ആശുപത്രിയിൽ പോകണമെന്നും ഒപ്പം യാത്രക്കാരെ കോഴിക്കോട് വിമാനത്താവളത്തിലേക്ക് എത്തിക്കണമെന്നും നാട്ടുകാരോട് അഭ്യർഥിച്ചു.

ടാക്സി ഡ്രൈവേഴ്സ‌് ഓർഗ നൈസേഷന്റെ വാട്സാപ് ഗ്രൂ പ്പിലും ഈ സന്ദേശം അയച്ചു. ഇതോടെ നാട്ടുകാരും ടാക്സി ഡ്രൈവർമാരായ സജീഷ് ഗുരുവായൂരും മഹേഷ് തമ്പുരാൻപടിയും സമയോചിതമായി ഇടപെട്ടു. സുരേഷിനെ ആംബുലൻസിൽ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചു. ഒപ്പം ഡെൻമാർക്കിൽ പോകുന്നതിനു എയർപോർട്ടിൽ പോകേണ്ട കുടുംബത്തെ മറ്റൊരു വാഹനത്തിൽ കോഴിക്കോട്ടേക്ക് അയച്ചു.

ആശുപ്രതിയിലെത്തി മണിക്കുറിനുള്ളിൽ സുരേഷ് മരണത്തിനു കീഴടങ്ങി. സംസ്കാരം നടത്തി. ഭാര്യ: ഷീല (ശങ്കുബസാർ മുല്ലങ്ങത്ത് കുടും ബാംഗം). മക്കൾ: വിഷ്ണു, സു ഷിൽ (ഖത്തർ), മരുമകൾ: ശാമിനി.

Related posts

കുടിവെള്ളക്ഷാമത്തിന് പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് മണലൂർ പഞ്ചായത്ത് കമ്മിറ്റി മാർച്ചും ധർണയും നടത്തി.

murali

ചേറ്റുവ ചന്ദനക്കുടം നേർച്ച ആഘോഷം ഏപ്രിൽ 29, 30, മെയ് 1 തീയതികളിൽ ആഘോഷിക്കും.

murali

തൃശൂരില്‍ യുവാവിനെ കുത്തിക്കൊന്നു. പതിനഞ്ചും പതിനാറും വയസ്സുള്ള കുട്ടികളാണ് കുത്തിയത്.

murali
error: Content is protected !!