ചേറ്റുവ ഫക്കീർ സാഹിബ് തങ്ങൾ അവർകളുടെ ജാറത്തിൽ വർഷംതോറും നടത്തിവരാറുള്ള ചരിത്രപ്രസിദ്ധമായ ചേറ്റുവ ചന്ദനക്കുടം നേർച്ച ഇന്ന് തുടക്കം. മൗലീദ് പാരായണത്തോടെ ചന്ദനക്കുടം ആഘോഷത്തിന് ഇന്ന് തുടക്കമാകും.
വിവിധ പരിപാടികളോടെ മൂന്ന് ദിവസങ്ങളിലായി ജാതിമത ഭേദമന്യേ നാട്ടിലെ ആബാലവൃദ്ധം ജനങ്ങളും ഒരുപോലെ സഹായിച്ചും സഹകരിച്ചും, തോളോട്തോൾചേർന്ന്നിന്ന് ഈ കൊല്ലവും പൂർവ്വാധികം ഭംഗി ആയി നടത്തുമെന്ന് ആഘോഷകമ്മിറ്റി ഭാരവാഹികളായ കെ.എം. ആശിഫ് (പ്രസിഡണ്ട്), കെ.എം.ബദറുദ്ധീൻ (ജനറൽ സെക്രട്ടറി), ആർ.കെ. അബ്ദുൾറഹ്മാൻ, എ.എ.ഷെഫീർ, എൻ.എം അൻവർ, കെ.വി.അഷറഫ് എന്നിവർ പറഞ്ഞു.
രണ്ടാം ദിവസം ശനിയാഴ്ച രാവിലെ 8 മണിക്ക് ചേറ്റുവ ചുള്ളിപ്പടി പടിഞ്ഞാറ് വലിയകത്ത് ഫൈസൽ ബിൻഫസൽ എന്നവരുടെ വസതിയിൽ നിന്ന് ആദ്യകാഴ്ച ആരംഭിക്കും. തുടർന്ന് വൈകീട്ട് ഏഴ് മണിക്ക് സർഗോശ്യ ചേറ്റുവ കടവ്, ഗ്ലാഡിയങ്ങ്സ് നൈറ്റ് ഫെസ്റ്റ് ചേറ്റുവ ചുള്ളിപ്പടി, അസാഡിഓക്ക്, ബെർട്ടോക്ക്സ്, സുൽത്താൻ ഫെസ്റ്റ് ചേറ്റുവകോട്ട,എന്നീ സംഘടനകളുടെ കാഴ്ചകൾ രാത്രി പന്ത്രണ്ട് മണിക്ക് ജാറം പരിസരത്ത് സമാപിക്കും.
മൂന്നാം ദിവസം ഞായറാഴ്ച രാവിലെ 7 കാഴ്ചയാരംഭം, ചേറ്റുവ ചന്ദനക്കുടം ആഘോഷത്തിന്റെ മർമ്മപ്രധാന ചടങ്ങായ കൊടിയേറ്റകാഴ്ച രാവിലെ 8:30 തെരുവത്ത് വീട്ടിൽ ഷംനാസിന്റെ വസതിയിൽ നിന്ന് ആരംഭിച്ച് ഉച്ചക്ക് 12 മണിക്ക് ജാറത്തിൽ എത്തി കൊടിയേറ്റം നടക്കും,തുടർന്ന് ജാറത്തിന് സമീപം സൗജന്യ ചക്കരകഞ്ഞി വിതരണം ഉണ്ടാകും.
വൈകീട്ട് 5 മണിക്ക് ചന്ദനക്കുടം നേർച്ചാഘോഷത്തിൽ പങ്കെടുക്കുന്ന മുഴുവൻ ഗജവീരൻമാരും,വാദ്യമേളങ്ങളും ചേറ്റുവ ജീ എം യൂ പി സ്കൂൾ പരിസരത്ത് അണിനിരക്കും ചേറ്റുവയിലെ പ്രമുഖ ക്ലബ്ബുകളുടെ ഘോഷയാത്ര ഉണ്ടാകും.
ശേഷം വൈകീട്ട് 7:30 ന് മഹാത്മ ബ്രദേഴ്സ് സ്നേഹ വിരുന്ന് ചേറ്റുവ കടവ്, എഫ്ഏസി ചെത്ത് കാഴ്ച, മേമൻസ് ഫെസ്റ്റ്, ചലഞ്ചേഴ്സ് ഫെസ്റ്റ്, യുണൈറ്റഡ് ഫെസ്റ്റ്, കാഴ്ചയിൽ ദഫ്മുട്ട്,ഒപ്പന,ഡീ ജെ, തഫ്സെറ്റ്, പാണ്ടിമേളം,തമ്പോലം ബാന്റ്,ചെണ്ട, ശിങ്കാരിമേളം എന്നീ വിവിധയിനം വാദ്യമേളങ്ങൾ കാഴ്ചക്ക് മാറ്റ്കൂട്ടും, കാഴ്ചകൾ തിങ്കളാഴ്ച പുലർച്ച 3 മണിക്ക് ജാറം പരിസരത്ത് സമാപിക്കും.
