NCT
KeralaNewsThrissur News

മണലൂർ റബീഷിന്റെ കൊലപാതകം പ്രതികളായ അച്ഛനും മകനും ജീവപരന്ത്യം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു.

അന്തിക്കാട് : മണലൂർ റബീഷിന്റെ കൊലപാതകം പ്രതികളായ അച്ഛനും മകനും ജീവപരന്ത്യം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. കേസിന്റെ വിചാരണ വേളയിൽ ഒളിവിൽ പോയ ഒന്നാം പ്രതിയായ വേലുക്കുട്ടിയെ കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കവെ തൃശ്ശൂർ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് നിലമ്പൂരിൽ നിന്ന് പിടികൂടിയത്. .

മണലൂർ മാമ്പുള്ളി വീട്ടിൽ റെബീഷ് എന്നയാളെയും സുഹൃത്തായ ശോഭിത് എന്നയാളെയും അക്രമിച്ച് പരിക്കേൽപ്പിച്ചതിൽ റെബിഷ് മരണപ്പെട്ടതിന് എടുത്ത കേസിലാണ് മണലൂർ ഉല്ലാസ് റോഡ് സ്വദേശികളായ തിരുത്തിയിൽ വീട്ടിൽ വേലുക്കുട്ടി 78 വയസ്സ്, ഇയാളുടെ മകൻ അനിൽകുമാർ 41 വയസ്സ് എന്നിവരെയാണ് തൃശ്ശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജ് ടി.കെ.മിനിമോൾ ആണ് കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.

ഷോബിത്തിന്റെ വീട്ടുകാരും പ്രതികളും തമ്മിൽ 2013 വർഷത്തിൽ ഉണ്ടായ വഴക്കിന്റെ വൈരാഗ്യത്താൽ 01-04-20214 തീയതി രാത്രി 09.30 മണിയോടെ പ്രതികളുടെ വീടിൻറെ മുന്നിൽ കൂടെ നടന്നു പോവുകയായിരുന്ന റെബീഷിനെയും ഷോബിത്തിനെയും തടഞ്ഞുനിർത്തി അരിവാൾ കൊണ്ട് വെട്ടിയും അടിച്ചും ചവിട്ടിയും ക്രൂരമായി ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേൽക്കുകയും പരിക്കിന്റെ കാഠിന്യത്തിൽ റബീഷ് ആശുപത്രിയിൽ വെച്ച് 02-04-2014 തിയ്യതി 00.50 മണിക്ക് മരണപ്പെടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശോഭിത്ത് ഐ സി യു വിൽ പ്രവേശിക്കപ്പെടുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് ഷോബിത്തിന്റെ ബന്ധുവായ മണലൂർ സ്വദേശിയായ വിളക്കത്ത് വീട്ടിൽ മണികണ്ഠൻ 52 വയസ് എന്നയാളുടെ പരാതിയിലാണ് 02-04-20214 തിയ്യതി FIR രജിസ്റ്റർ ചെയ്തത്.

അന്നത്തെ അന്തിക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന K K തോമസ് ആണ് ആദ്യാന്വേഷണം നടത്തിയത് തുടർന്നുള്ള അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ചേർപ്പ് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ആയിരുന്ന C.സുന്ദരൻ ആണ്, ASI, S. M.സലിം. ആണ് അന്വേഷണത്തിൽ അസ്സിസ്റ്റ്‌ ചെയ്തത്

വിചാരണ നടന്ന് വരവെ കോടതിയിൽ തെളിവെടുക്കുന്നതിനു മുമ്പ് ശോഭിത് ഒരു വാഹന അപകടത്തിൽ മരണപ്പെട്ടു. ആയത് പ്രോസിക്യൂഷന് പ്രതിസന്ധിയായിരുന്നു, എങ്കിലും യുവാക്കളുടെ കരച്ചിൽ കേട്ട് ഓടിവന്ന സാക്ഷികളുടെ മൊഴികളും ശാസ്ത്രീയ തെളിവും സാഹചര്യ തെളിവുകളും അടിസ്ഥാനമാക്കിയുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി പ്രതികളെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.

പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 18 സാക്ഷികളെയും 31 രേഖകളും പത്തോളം തൊണ്ടി മുതലും ഹാജരാക്കിയിരുന്നു. വിചാരണയുടെ അവസാനവേളയിൽ ഒളിവിൽ പോയ ഒന്നാം പ്രതിയായ വേലുക്കുട്ടിയെ പിടികൂടുന്നതിനായി കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ന്റെ നിർദേശാനുസരണം കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മലപ്പുറം പോലീസിന്റെ സഹായത്തോടെ അന്തിക്കാട് എസ്.ഐ.യുടെ നേതൃത്വത്തിലുള്ള സംഘമാണ് നിലമ്പൂരിൽ നിന്ന് വേലുക്കുട്ടിയെ പിടികൂടുകുടി കോടതിയിൽ ഹാജരാക്കിയതിൽ റിമാൻഡിൽ പാർപ്പിച്ച് വിചാരണ പൂർത്തിയാക്കുകയായിരുന്നു.

പ്രതികൾക്ക് കൊലപാതകത്തിനു ജീവപരന്ത്യം കഠിന തടവിനു പുറമെ 2 ലക്ഷം രൂപ വീതം ഒരോ പ്രതികൾക്കും പിഴ ശിക്ഷയും, ശോഭിതിനെ ആക്രമിച്ചതിനു പ്രതികളെ 5 കൊല്ലം കഠിന തടവിനും 50,000/- രൂപ പിഴ അടക്കാനും മറ്റു വിവിധ വകുപ്പുകളിലായി 10 മാസം തടവിനും 10000/- രൂപ പിഴയും വേറെ വിധിച്ചു. ജീവപരന്ത്യം ഒഴികെയുള്ള ശിക്ഷ ആദ്യം അനുഭവിക്കാനും അതിനു ശേഷം മാത്രം ജീവപരന്ത്യം കഠിന തടവ് ശിക്ഷ തുടങ്ങാനും ശിക്ഷാവിധിയിൽ കോടതി പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.

സമൂഹത്തിനു സന്ദേശമാകുന്ന തരത്തിൽ ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചാണ് കോടതി ശിക്ഷ വിധി പ്രഖ്യാപിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ മാരായ അഡ്വ: കെ. ബി. സുനിൽകുമാർ അഡ്വ: ലിജി മധു എന്നിവർ ഹാജരായി. ലെയ്‌സൺ ഓഫീസർ സീനിയർ സിവിൽ പോലീസ് ഓഫീസർ അജീഷ് പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Related posts

കരുവന്നൂർ കേസ്: സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസും, കൗൺസിലർ പി.കെ ഷാജനും ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാവും.

murali

സർപ്പദോഷമുണ്ടെന്നും പാമ്പുകടി മൂലം മകൻ മരിക്കുമെന്നും പറഞ്ഞ് ഭയപ്പെടുത്തി ആറര പവൻ സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ രണ്ട് സ്ത്രീകൾ പിടിയിൽ.

murali

നാട്ടിക ഉപവി ചാരിറ്റബിള്‍ ട്രസ്റ്റ് ഒന്നാം വാര്‍ഷികാഘോഷം നടത്തി

murali
error: Content is protected !!