തൃശൂർ : നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തെക്കേഗോപുര വാതിൽ തുറന്നു എറണാകുളം ശിവകുമാർ പൂര വിളംബരം നടത്തി. ഇതോടെ പൂരച്ചടങ്ങുകൾക്കു തുടക്കമായി. നാളെയാണു തൃശൂർ പൂരം.
നാളെ രാവിലെ ഏഴര മുതൽ ഘടകപൂരങ്ങളുടെ വരവു തുടങ്ങും 11.30നു ബ്രഹ്മസ്വം മഠത്തിനു മുന്നിൽ തിരുവമ്പാടിയുടെ മഠത്തിൽവരവു പഞ്ചവാദ്യം. 2.30നു വടക്കുന്നാഥ ക്ഷേത്രത്തിനുള്ളിൽ ഇലഞ്ഞിത്തറ മേളം. വൈകിട്ട് 5.30നു കുടമാറ്റം നടക്കും. പുലർച്ചെ മൂന്നിനു വെടിക്കെട്ട്. മറ്റന്നാൾ രാവിലെ പകൽപൂരത്തിനും വെടിക്കെട്ടിനും ശേഷം ഉപചാരം ചൊല്ലിപ്പിരിയും.
കുടമാറ്റം കാണാൻ തെക്കേഗോപുരനടയിൽ ഇത്തവണയും വിനോദ സഞ്ചാരികൾക്കു പ്രത്യേക പവിലിയൻ ഒരുക്കും. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൽ (ഡിടിപിസി) റജിസ്റ്റർ ചെയ്യുന്ന വിനോദ സഞ്ചാരികൾക്കാണ് ഈ സൗകര്യം. 6ന് ഉച്ചയ്ക്ക് 12 വരെ ഡിടിപിസി ഓഫിസിൽ പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകളുമായി റജിസ്റ്റർ ചെയ്യുന്ന സഞ്ചാരികൾക്കു കുടമാറ്റം കാണാൻ സൗകര്യമൊരുക്കും.</p>
