NCT
KeralaNewsThrissur News

ഏങ്ങണ്ടിയൂർ പഞ്ചായത്തിൽ ലക്ഷക്കണക്കിന് രൂപ ചിലവഴിച്ചുകൊണ്ട് പുനരുദ്ധാരണം നടത്തിയ കിണർ, കാടുപിടിച്ചു കിടക്കുന്നു.

ഏങ്ങണ്ടിയൂർ : മാസങ്ങൾക്കു മുമ്പ് ലക്ഷക്കണക്കിന് രൂപ ചിലവഴിച്ചുകൊണ്ട് പുനരുദ്ധാരണം നടത്തിയ ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ കിണറുകളിൽ ഒന്നാണ് പത്താം വാർഡിലെ തിരുനാരായണ സ്കൂളിന് സമീപമുള്ള കിണർ, ജനങ്ങൾക്ക് ഉപകാരമല്ലാത്ത വിധം കാടുപിടിച്ചു കിടക്കുകയാണ്,

ഗ്രാമസഭകളിൽ പലവട്ടം ഈ കിണർ ജനങ്ങളുടെ ആവശ്യങ്ങൾക്കായി തുറന്നു കൊടുക്കണം എന്ന് ആവശ്യപ്പെട്ടിട്ടും ഇതുവരെയും പത്താം വാർഡിലെയും പതിനൊന്നാം വാർഡിലെയും ജനങ്ങളുടെ കുടിനീർ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ പഞ്ചായത്ത് അധികാരികൾക്കോ വാർഡ് മെമ്പർക്കോ കഴിഞ്ഞില്ല എന്നുള്ളത് ദുഃഖകരമാണ്

നിലവിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിൽ സ്ഥിതി ചെയ്യുന്ന കിണർ പത്താം വാർഡിന്റെയും പതിനൊന്നാം വാർഡിലെയും കുടിവെള്ളത്തിന് ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് വിട്ടു നൽകണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പതിനൊന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസ്താവിച്ചു, വാർഡ് പ്രസിഡണ്ട് രജിത രതീഷ്, ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി രതീഷ് ഇരട്ടപ്പുഴ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പ്രലോഭ് തുഷാര എന്നിവർ സംബന്ധിച്ചു.

Related posts

മതിലിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു; മറ്റൊരാൾ ഗുരുതരാവസ്ഥയിൽ.

murali

വലപ്പാട് വില്ലേജ് ഓഫീസ് മാർച്ച് നടത്തി.

murali

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ കുതിപ്പ് : ഒറ്റയടിക്ക് കൂടിയത് 1,400 രൂപ

murali
error: Content is protected !!