NCT
KeralaNewsThrissur News

ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ.

ചാവക്കാട് : ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. ചൊവല്ലൂർ കറുപ്പം വീട്ടിൽ അബ്ദുൾ കരീമിന്റെ മകൻ അൻസാർ (24) നെയാണ്‌ 124.680 ഗ്രാം ഹാഷിഷ് ഓയിലുമായി പിടികൂടിയത്.ഇന്നലെ രാത്രി 10 മണിയോടെ ചാവക്കാട് എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ റിന്റോ സി. ജെ. യും സംഘവും ചേർന്ന് ചാവക്കാട് താലൂക്ക് തൈക്കാട് വില്ലേജ് തൈക്കാട് KSEB ഫീഡറിന് സമീപം റോഡരികിൽ നിന്നാണ് അൻസാറിനെ പിടികൂടിയത്.

അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ രാമകൃഷ്ണൻ പ്രിവന്റീവ് ഓഫീസർമാരായ ബാഷ്പജൻ,TR.സുനിൽ, ബിജു എ.എൻ, അക്ഷയ്കുമാർ.എം എ, wceo സജിത എസ്.സിനി, അബ്ദുൽ റഫീഖ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Related posts

ശ്രീനാരായണപുരത്ത് മദ്രസ കെട്ടിടം തകർന്നുവീണു.

murali

അന്തിക്കാട് മകരഭരണി വേലാഘോഷത്തിനിടെ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു.

murali

സ്വർണ്ണവിലയിൽ ഇന്നും വർധന; ഒറ്റയടിക്ക് കൂടിയത് 1080 രൂപ.

murali
error: Content is protected !!