NCT
KeralaNewsThrissur News

ബി ജെ പി നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശവപ്പെട്ടിയേന്തി കൊണ്ട് പ്രതിഷേധ പ്രകടനം നടത്തി.

തൃപ്രയാർ : കേരളത്തിലെ ആരോഗ്യ മേഖലയെ താറുമാറാക്കിയ മന്ത്രി വീണാ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ടുകൊണ്ടു് ബി ജെ പി നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശവപ്പെട്ടിയേന്തി കൊണ്ട് പ്രതിഷേധ പ്രകടനം നടത്തി.

പ്രകടനത്തിനും പ്രതിഷേധ യോഗത്തിനും ശേഷം മന്ത്രി വീണാ ജോർജ്ജിൻ്റെ കോലം കത്തിച്ചു… യോഗത്തിന് മണ്ഡലം പ്രസിഡൻ്റ് റിനി കൃഷ്ണപ്രസാദ് അദ്ധ്യക്ഷത വഹിച്ചു.. ജില്ലാ കമ്മിറ്റി അംഗം P. കൃഷ്ണനുണ്ണി ഉദ്ഘാടനം ചെയ്തു. മണ്ഡലം ജന:സെക്രട്ടറി ഷൈൻ നെടിയിരുപ്പിൽ ആമുഖ പ്രഭാഷണം നടത്തി. T. G. രതീഷ് സ്വാഗതവും രശ്മി ഷിജോ നന്ദിയും പറഞ്ഞു.

ജില്ല സെക്രട്ടറിമാരായ E. P. ഹരീഷ്, E. P. ത്സാൻസി, മണ്ഡലം ഭാരവാഹികളായ നിഷ പ്രവീൺ, ലാൽ ഊണുങ്ങൽ, N. S.ഉണ്ണിമോൻ, K. R.മോഹനൻ, സുനിൽ ദത്ത്, ഗോകുൽ കരീപ്പള്ളി, അരുണഗിരി തുടങ്ങിയവർ നേതൃത്വം നല്കി.

Related posts

കരുവന്നൂര്‍ എട്ടുമന സ്വദേശിയായ യുവാവ് തൃശ്ശൂരില്‍ ട്രെയിന്‍ തട്ടി മരിച്ചു.

murali

വാഹനാപകടത്തിൽ മൂന്ന് മരണം

murali

ചരിത്ര തീരുമാനവുമായി കേരള കലാമണ്ഡലം; മോഹിനിയാട്ടത്തിൽ ആൺകുട്ടികൾക്കും അവസരം നൽകും.

murali
error: Content is protected !!