കയ്പമംഗലം : വഴിയമ്പലത്ത് ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് ഡ്രൈവർമാർക്ക് പരിക്കേറ്റു. കാക്കാതുരുത്തി പള്ളിവളവ് സ്റ്റാൻഡിലെ ഡ്രൈവർ കയ്പമംഗലം സ്വദേശി വൈപ്പിപ്പാടത്ത് റഷീദ് (55), ഞാട്ടുകെട്ടി വീട്ടിൽ ശ്യാം എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ മൂന്നുപീടിക ഫസ്റ്റ് എയ്ഡ്, കയ്പമംഗലം വി വൺ ആംബുലൻസ് പ്രവർത്തകർ ചേർന്ന് കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ഏഴോടെ വഴിയമ്പലം പമ്പിന് സമീപം ദേശീയപാതയുടെ സർവീസ് റോഡിൽ വെച്ചായിരുന്നു അപകടം.</p>
