NCT
KeralaNewsThrissur News

ചിറക്കൽ പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് നാട്ടിക എം.എൽ.എ സിസി മുകുന്ദൻ അടിയന്തരമായി യോഗം വിളിച്ചു ചേർത്തു.

ചിറക്കൽ പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് നാട്ടിക എം.എൽ.എ സിസി മുകുന്ദൻ അടിയന്തരമായി യോഗം വിളിച്ചു ചേർത്തു.  എം എൽ.എ യുടെ ക്യാമ്പ് ഓഫീസിൽ വിളിച്ചു ചേർത്ത യോഗത്തിൽ ചാഴൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ എസ് മോഹൻദാസ് , ബ്ലോക്ക് പഞ്ചായത്ത് ചിറക്കൽ ഡിവിഷൻ അംഗം പി എസ് നജീബ് , അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ബിനു എൻ ജി , അസിസ്റ്റൻറ് എൻജിനീയർ ദീപ.വി.എൻ, ഓവർസിയർ സുരഭി ഗോപിനാഥൻ, കോൺട്രാക്ടർ അബ്ദുൽ അസീസ് എന്നയാളുടെ പ്രതിനിധി റംഷാദ് എന്നിവർ പങ്കെടുത്തു.

മുൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ സ്ഥലം മാറിപ്പോയതിനാൽ 10 ദിവസത്തെ കാലതാമസം പാലം നിർമ്മാണത്തിൽ ഉണ്ടായതായി കോൺട്രാക്ടർ അറിയിച്ചു. 2025 ജൂലൈ 28ാം തീയതി മുതൽ ബസുൾപ്പെടെയുള്ള വാഹനങ്ങൾ കടന്നു പോകുന്ന രീതിയിലുള്ള വർക്കുകൾ എല്ലാം തീർക്കും എന്നും കോൺക്രീറ്റ് ക്യൂറിങ് പിരീഡ് അവസാനിക്കുന്ന ആഗസ്റ്റ് ആറിന് ബസ് അടക്കമുള്ള വാഹനങ്ങൾ പാലത്തിലൂടെ കടത്തിവിടും എന്ന് കോൺട്രാക്ടറും എൻജിനീയർമാരും ഉറപ്പുനൽകി.

കൂടാതെ പാലത്തിനു ഇരു വശങ്ങളിലായുള്ള അപ്രോച്ച് റോഡ് മണ്ണും ക്വാറിവേസ്റ്റും ഇട്ട് ലെവൽ ആക്കി വാഹനങ്ങൾ കടത്തിവിടാം എന്നും മഴ അവസാനിച്ചതിനുശേഷം ഇൻറർലോക്ക് വർക്ക് ചെയ്യാമെന്നും കോൺട്രാക്ടർ അറിയിച്ചു. ഈ പറഞ്ഞ തീയ്യതിക്കുള്ളിൽ പാലത്തിന്മേലുള്ള മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും തീർത്തു നൽകിയില്ലെങ്കിൽ കോൺട്രാക്ടർക്കും എൻജിനീയർമാർക്കും എതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ അറിയിച്ചു.

Related posts

മോഷ്ടിച്ച കാറുമായി കടന്ന യുവാവിനെ പുതുക്കാട് പോലീസ് പിടികൂടി.

murali

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറയുന്നു.

murali

മികച്ച സംരംഭകനുള്ള ജേസിഐ തൃപ്രയാറിന്റെ കമൽ പത്ര പുരസ്‌കാരം ഗോൾഡ് മേറ്റ്‌ ഫിനാൻഷ്യൽ സർവീസസ് എം ഡി. ഹരി. പി കെ ക്ക്.

murali
error: Content is protected !!