പുതുക്കാട് സെന്ററിൽ പ്രവർത്തിക്കുന്ന മെഫെയർ ബാറിലെ കൗണ്ടർ ജീവനക്കാരനായ എരുമപ്പെട്ടി നെല്ലൂവായ് മുരിങ്ങത്തേരി സാന്ദ്ര നിവാസ് വീട്ടിൽ ഹേമചന്ദ്രൻ (65) നെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ആമ്പല്ലൂർ അളഗപ്പനഗർ സ്വദേശി ആലൂക്ക വീട്ടിൽ സിജോ ജോൺ (40) മണിക്കുറുകൾക്കുള്ളിൽ പിടിയിൽ.
സംഭവത്തിന് ശേഷം ഒളിവിൽ പോയ സിജോയെക്കുറിച്ച് തുടക്കത്തിൽ യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. പ്രതിയെ തിരിച്ചറിഞ്ഞ ഉടനെ തന്നെ തൃശ്ശൂർ റൂററിലെ എല്ലാ പോലീസ് സ്റ്റേഷനിലേക്കും സമീപ ജില്ലകളിലേക്കും പ്രതിയുടെ അടയാളവിവരങ്ങൾ കൈമാറുകയും
രാത്രിയിൽ ശക്തമായ വാഹന പരിശോധനയും പട്രോളിംങ്ങും ആരംഭിക്കുകയും ചെയ്തു. പോലീസ് പല സംഘങ്ങളായി തിരിഞ്ഞ് നടത്തിയ ശക്തമായ പരിശോധനക്കൾക്കിടെ പുലർച്ചയോടെയാണ് സിജോ ജോണിനെ പിടികൂടിയത്. മദ്യത്തോടൊപ്പം സൗജന്യമായി നല്‍കുന്ന ടച്ചിങ്‌സ് ഒമ്പതാം തവണയും ആവശ്യപ്പെട്ടപ്പാൾ ജീവനക്കാര്‍ നിരസിച്ചതാണ് പ്രകോപനത്തിനിടയാക്കിയത്.
