അന്തിക്കാട് ആൽ സെൻ്ററിന് കിഴക്ക് അന്തിക്കാട്ട്പറമ്പിൽ രുധിരമഹാകാളി ഗുരുമുത്തപ്പൻ വിഷ്ണുമായ കുടുംബ ക്ഷേത്രത്തിലെ ഭണ്ഡാരത്തിന്റെ പൂട്ട് തകർത്ത് മോഷണം. ഭണ്ഡാരത്തിന്റെറെ ലോക്ക് കുത്തിപ്പൊളിച്ചാണ് പണം കവർന്നിട്ടുള്ളത്.
ക്ഷേത്രത്തിലെ പുനർ പ്രതിഷ്ഠക്ക് ശേഷം ഫെബ്രുവരിയിലാണ് ഭണ്ഡാരം സ്ഥാപിച്ചത്. ഏതാനും ആഴ്ചകൾക്ക് മുൻപ് അന്തിക്കാടും മണലൂരിലും ഒട്ടേറെ ക്ഷേത്രങ്ങളിൽ മോഷണം നടന്നിരുന്നു.. ഇത് സംബന്ധിച്ച് ക്ഷേത്രം നടത്തിപ്പുകാർ അന്തിക്കാട് പോലീസിൽ പരാതി നൽകി.
