NCT
KeralaNewsThrissur News

നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള സ്റ്റേഷൻ റൗഡിയും കൂട്ടാളിയും അറസ്റ്റിൽ.

തൃശ്ശൂർ : വെസ്റ്റ് സ്റ്റേഷന്റെ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള സ്റ്റേഷൻ റൗഡിയും കൂട്ടാളിയും അറസ്റ്റിൽ. അരണാട്ടുകര എൽത്തുരുത്ത് സ്വദേശികളായ ചേന്ദ്ര വീട്ടിൽ രാജൻ മകൻ രാകേഷ് രാജൻ (23), അരിമ്പൂർപറമ്പിൽ ജോണി മകൻ റിജോയ് എന്ന ചെറിയാൻ (42) എന്നിവരാണ് അറസ്റ്റിലായത്.

ഇവരിൽ നിന്നും സ്റ്റേഷൻ പരിധിയിലെ ആളുകളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തുന്നതിനായി കൈവശം വച്ചിരുന്ന ഹാഷിഷ് ഓയിലും നൈട്രോസെപാം ഗുളികകളും കൂടാതെ അവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും എൽതുരുത്ത് നിന്നും പിടികൂടുകയായിരുന്നു.

ഒന്നാം പ്രതിയായ ചെറിയാന് വടക്കാഞ്ചേരി സ്റ്റേഷൻ പരിധിയിൽ 2013 കാലഘട്ടങ്ങളിൽ കേസുള്ളതും രണ്ടാം പ്രതിയായ രാജേഷ് രാജനെ 308 അടക്കം കേസുകൾ നിലനിൽക്കുന്നതാണ്. വെസ്റ്റ് പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ആയ അബ്ദുൾ റഹ്മാന്റെ നിർദ്ദേശപ്രകാരം എസ് ഐ സിസിൽ ക്രിസ്ത്യൻ രാജ്, എ എസ് ഐ ഹരിഹരൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ ടോണി വർഗീസ്, അഖിൽ വിഷ്ണു, സുജിത്ത്, സത്യജിത്ത് സിവിൽ പോലീസ്മാരായ അഖിൽ, അനൂപ് എന്നിവർ അറസ്റ്റ് ചെയ്യുന്ന സംഘത്തിൽ ഉണ്ടായിരുന്നു

Related posts

പ്രധാന മന്ത്രിയുടെ സന്ദർശനം; ഇന്നും, നാളെയും കുന്നംകുളത്ത് ഗതാഗത നിയന്ത്രണം.

murali

തൃശ്ശൂർ – കുന്നംകുളം റൂട്ടിൽ മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സ്വകാര്യ ബസുകൾ കേന്ദ്രീകരിച്ച് വ്യാപക പരിശോധന.

murali

കുഞ്ഞുണ്ണി മാഷ് അനുസ്മരണ സമ്മേളനം സി.സി.മുകുന്ദൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

murali
error: Content is protected !!