വലപ്പാട് ബീച്ചിൽ അജ്ഞാത മൃതദേഹം കരക്കടിഞ്ഞു. വലപ്പാട് ബീച്ച് ബ്രഹ്മതേജോമയം ക്ഷേത്രത്തിനടുത്തുള്ള അറപ്പക്കടുത്താണ് മൃതദേഹം കരക്കടിഞ്ഞിട്ടുള്ളത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ സമീപവാസികളാണ് മൃതദേഹം കണ്ടത്.
60 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണ് കടലിലൂടെ ഒഴുകി വന്ന് കരയ്ക്കടിഞ്ഞിട്ടുള്ളത്. അഴീക്കോട് കോസ്റ്റൽ പോലീസ് സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
