NCT
KeralaNewsThrissur News

പെരിങ്ങോട്ടുകര കൾച്ചറൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ദേശീയ തപാൽ ദിനാചണം നടത്തി.

പെരിങ്ങോട്ടുകര : പെരിങ്ങോട്ടുകര കൾച്ചറൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ദേശീയ തപാൽ ദിനാചണം കിഴക്കും മുറി പോസ്റ്റാഫീസിൽ നടത്തി. സൊസൈറ്റി സെക്രട്ടറി രാമൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ആന്റോ തൊറയൻ തപാൽ ദിനാചരണം ഉദ്ഘാടനം ചെയ്തു. പോസ്റ്റ് മാസ്റ്റർ രാജു. കെ.ആർ പോസ്റ്റ്മാൻമാരായ ശിവദാസ് പി.കെ, ആഷിക്ക് വിൽസൻ എന്നിവരെ ഷാൾ അണിയിച്ച് അനുമോദിച്ചു. ജീവനകാർക്ക് മധുരവിതരണവും നടത്തി.

ആശയ വിനിമയം നടത്താൻ ഏക ഉപാധി ആയിരുന്ന തപാൽ ഓഫീസുകൾ പുതുതലമുറക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്നതിന്റെ ആവശ്യകത ഏറെയാണ്.1854 ൽ ആരംഭിച്ച തപാൽ സർവ്വീസ് നിലവിൽ 150 വർഷം പിന്നിടുകയാണ് ഇന്ത്യയിൽ 9 തപാൽ സോണുകളും, 23 തപാൽ സർക്കിളുകളും ഒരു ആർമി പോസ്റ്റാഫീസുമാണ് നിലവിൽ ഉള്ളത്. സൊസൈറ്റി ട്രഷറർ പ്രമോദ് കണിമംഗലത്ത്, സാജൻ കുറ്റിക്കാട്ട് പറമ്പിൽ, ജഗദീശ് രാജ് വാളമുക്ക്, പോൾ പുലിക്കോട്ടിൽ, ജനാർദ്ദനൻ പോസ്റ്റാഫീ സ് സ്റ്റാഫുകളായ സാരംഗ ശ്രീലാൽ, സുമേഷ് കെ.എസ് എന്നിവർ പ്രസംഗിച്ചു.

Related posts

പോക്സോ കേസ് പ്രതിക്ക് കഠിനതടവും പിഴയും ശിക്ഷ.

murali

മണലൂരിൽ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്.

murali

വഴി തെറ്റിയതിന് കെഎസ്ആർടിസി ഡ്രൈവർക്കും, യാത്രക്കാരനും മർദ്ദനം.

murali
error: Content is protected !!