NCT
KeralaNewsThrissur News

മണലൂരിൽ കുടിവെള്ളം പാഴാകുന്നു; കോൺഗ്രസ് പ്രവർത്തകർ റോഡിലെ കുഴിയിൽ വാഴ വെച്ച് പ്രതിഷേധിച്ചു.

കാഞ്ഞാണി : മണലൂർ നാലാം വാർഡിൽ മാസങ്ങളായി വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി റോഡിൽ വലിയ രീതിയിൽ കുഴി രൂപപ്പെട്ടിട്ടും പ്രശ്‌നത്തിൽ ഇടപെടാത്ത വാർഡ് മെംബർ രാഗേഷ് കണിയാംപറമ്പിലിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ റോഡിലെ കുഴിയിൽ വാഴ വെച്ച് പ്രതിഷേധിച്ചു. പ്രതിഷേധയോഗം കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എം. വി അരുൺ ഉദ്ഘാടനം ചെയ്തു.

നാലാം വാർഡ് പ്രസിഡൻ്റ് ടി.വി മാധവൻ അധ്യക്ഷത വഹിച്ചു. സി.ഐ ജോയ്, സിന്ധു സുനിൽകുമാർ, ടി.പി തോമസ്, ഐ.ജി സത്യൻ, സുനിൽകുമാർ മേപ്പറമ്പിൽ,ഇഗ്നേഷ്യസ് ആനക്കാട്, കൊച്ചുമോൻ ആനക്കാട് എന്നിവർ നേതൃത്വം നൽകി.

Related posts

അന്തിക്കാട് പഞ്ചായത്തിലെ കനോലി പുഴയോര മേഖലയിലുള്ളവർ നേരിടുന്നത് കടുത്ത കുടിവെള്ള ക്ഷാമം : ടാപ്പ് തുറന്നാൽ കിട്ടുന്നത് ചാരനിറത്തിലുള്ള വെള്ളം.

murali

നവീകരിച്ച എം.സി.എഫ് കേന്ദ്രം സി.സി മുകുന്ദന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

murali

ക്ഷേത്രക്കുളത്തിന്റെ കൈവരിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

murali
error: Content is protected !!