NCT
KeralaNewsThrissur News

ബൈക്ക് മോഷണം പ്രതി പിടിയിൽ.

തൃശൂരിലെ പൂത്തോളിൽ പാർക്ക് ചെയ്തിരുന്ന പാലക്കാട് സ്വദേശിയുടെ ബൈക്ക് മോഷണം ചെയ്ത കേസിലെ പ്രതിയായ മാള പാറമാട് സ്വദേശിയായ ചാത്തൻതറവീട്ടിൽ അക്ഷയ് (25) എന്നയാളാണ് വെസ്റ്റ് പോലീസിൻെറ പിടിയിലായത്.

10.8.26 തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നേദിവസം പാലക്കാട് സ്വദേശി തൃശൂർ പൂത്തോളിൽ ബൈക്ക് പാർക്കുചെയ്തിരുന്നു. പിന്നീട് ബൈക്ക് മോഷണം പോവുകയും ചെയ്തു. ഇക്കാര്യത്തിന് തൃശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതിനൽകുകയും വെസ്റ്റ് പോലീസ് പരാതിയിൽ കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെ്യതു.

അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്താലുള്ള അന്വേഷണത്തിൽ അസിസ്റ്റൻറ് കമ്മീഷണർ കെ.ആർ രാജേഷിൻെറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ കൂർക്കഞ്ചേരിയിൽ നിന്നും പിടികൂടുകയായിരുന്നു. അന്വേഷണത്തിൽ പ്രതിക്കെതിരെ തൃശൂർ സിറ്റി, റൂറൽ എർണാകുളം ജില്ല എന്നിവിടങ്ങളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി എട്ടോളം ക്രിമിനൽ കേസുകളുണ്ടെന്ന് വ്യക്തമായി.

അന്വേഷണ സംഘത്തിൽ വെസ്റ്റ് പോലീസ് സ്റ്റേഷൻ സബ ഇൻസ്പെക്ടർമാരായ സെസിൽ, ആദർശ് സീനിയർ സിവിൽ പോലീസ് ഓഫീസർ സുനിൽ, അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ മാരായ ഹരീഷ്, ദീപക്, സൂരജ് എന്നിവരാണ് ഉണ്ടായിരുന്നത്.

Related posts

കൊലക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ ആന്ധ്രാപ്രദേശിൽ നിന്ന് പിടികൂടി.

murali

സ്വർണ്ണം വീണ്ടും സർവ്വകാല റെക്കോഡിൽ.

murali

സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഭാര്യ ഭർത്താക്കൻമാരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ വലപ്പാട് സ്വദേശി അറസ്റ്റിൽ.

murali
error: Content is protected !!