NCT
KeralaNewsThrissur News

പെരുംമ്പിള്ളിശ്ശേരിയിൽ വീടുകയറി ആക്രമണം; പ്രതി അറസ്റ്റിൽ.

ചേർപ്പ് : പെരുംമ്പിള്ളിശ്ശേരി സ്വദേശി മാമ്പുള്ളി വീട്ടൽ മുരളീധരൻ (58) എന്നയാളുടെ വീടിന്റെ കോമ്പൗണ്ടിലേക്ക് അതിക്രമിച്ച് കയറി മുരളീധരനെയും ഭാര്യയെയും ഭയപ്പെടുത്തി വീടിന്‍റെ മുൻവശത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ മുന്‍ഗ്ലാസും വീടിന്‍റെ 6 ജനലുകളും കുളിമുറിയുടെ വാതിലുകളും KSEB യുടെ മീറ്റര്‍ബോര്‍ഡും മുറ്റത്തുള്ള ചെടിചെട്ടിയും കമ്പിവടി ഉപയോഗിച്ച് അടിച്ചുപൊട്ടിച്ച് 22000 രൂപയുടെ നഷ്ടം വരുത്തിയ സംഭവത്തിന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ചേർപ്പ് പോലീസ് സ്റ്റേഷനിലെടുത്ത കേസിലെ പ്രതിയായ ചേർപ്പ് ചൊവ്വൂർ സ്വദേശി പെരുംമ്പിള്ളിശ്ശേരി വീട്ടിൽ ശ്രീനാഥ് 22 വയസ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

മുരളീധരന്റെ മകൻ ശ്രീരാമൻ 27 വയസ് എന്നയാളും പ്രതിയും തമ്മിൽ എതോ വിഷയത്തിൽ ഉണ്ടായ തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്താലാണ് ആക്രമണം. ചേർപ്പ് സ്റ്റേഷൻ റൗഡിയായ ശ്രീനാഥ് ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ത്രീകളെ ആക്രമിച്ച് മാനഹാനി വരുത്തിയ രണ്ട് കേസുകളിലും രണ്ട് അടിപിടിക്കേസുകളിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരിക്കുവാനും ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടാക്കാതിരിക്കുവാനുമായി അറസ്റ്റ് ചെയ്ത മൂന്ന് കേസുകളിലും അടക്കം ഏഴ് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.

ചേർപ്പ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുബിന്ദ്, സി പി ഒ മാരായ മണികണ്ഠൻ.എം, വിനീഷ് ആർ വി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Related posts

പാലയൂർ പള്ളിയിലെ ക്രിസ്മസ് ആഘോഷം മുടക്കിയ എസ്ഐയെ ക്രമസമാധാനചുമതലയിൽ നിന്നും മാറ്റി.

murali

നഗ്നത പ്രദർശനം ചോദ്യം ചെയ്ത യുവതിയെ ഭീഷണിപ്പെടുത്തിയ യുവാവിനെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു.

murali

തേനീച്ചയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കനാലില്‍ ചാടി; കര്‍ഷകന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

murali
error: Content is protected !!