തൃശ്ശൂർ : മണ്ണുത്തിയിൽ വൻ കവർച്ച, എടപ്പാൾ സ്വദേശിയായ വ്യാപാരി മുബാറക്കിൻ്റെ 75 ലക്ഷം രൂപ കാറിലെത്തിയ സംഘം കവർന്നു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ബംഗ്ലൂരിൽ നിന്നും ബസ്സിൽ വന്നിരുന്ന മുബാറക് മണ്ണുത്തിയിൽ ഇറങ്ങിയ ഉടനെ 75 ലക്ഷം രൂപ അടങ്ങിയ തൻ്റെ ബാഗ്, സെൻ്ററിലെ ഒരു മെഡിക്കൽ ഷോപിന് മുന്നിൽ വെച്ച് വാഷ് റൂമിൽ പോവുകയായിരുന്നു, തിരിച്ചെത്തിയപ്പോഴാണ് ബാഗ് ആരോ എടുത്തുകൊണ്ട്പോയ വിവരം അറിയുന്നത്.
തൻ്റെ ബാഗുമായി പോകുന്ന ആളെ കണ്ട മുബാറക് മോഷ്ടാവുമായി പിടിവലിയായെങ്കിലും ബാഗുമായി മോഷ്ടാവ് കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. നാലംഗ സംഘമാണ് കാറിലുണ്ടായിരുന്നതെന്ന് പറയുന്നു. പിടിവലിക്കിടെ പരുക്കേറ്റ മുബാറക് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം പോലീസിൽ പരാതി നൽകിയിട്ടുണ്ട്
