തൃശൂർ അമല മെഡിക്കൽ കോളേജ് ആശുപത്രി കോമ്പൌണ്ടിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നും അരലക്ഷത്തിലധികം വിലവരുന്ന വസ്തുക്കളും വിലപ്പെട്ട രേഖകളും മോഷണം ചെയ്ത കേസിലെ പ്രതികളായ തൃശൂർ കുന്നത്തങ്ങാടി സ്വദേശിയായ അല്ലാണ്ടത്ത് വീട്ടിൽ പി. അനീഷ് (40), തൃശൂർ മൈലിപ്പാടം സ്വദേശിയായ കള്ളികാട്ടിൽ വീട്ടിൽ സന്തോഷ് (30), ത്യശൂർ കടവല്ലൂർ സ്വദേശിയായ ചെമ്പേക്കര വീട്ടിൽ ബിജേഷ് (40) എന്നിവരെയാണ് തൃശൂർ അസിസ്റ്റൻറ് കമ്മിഷണറുടെ പ്രത്യേക അന്വേഷണ സംഘവും പേരാമംഗലം പോലീസും ചേർന്ന് പിടികൂടിയത്.
18.10.2025 തിയ്യതി രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിയ്യൂർ സ്വദേശിയായ ഡോക്ടർ ആശുപത്രി കോമ്പൌണ്ടിൽ വാഹനം പാർക്കുചെയ്ത് വിലപിടിപ്പുള്ള ബാഗിൽ ഐ പാഡും വിലപ്പെട്ട രേഖകളും പേഴ്സും വാഹനത്തിൽ വച്ച് പാർക്ക് ചെയ്ത് പോവുകയായിരുന്നു. പ്രതികൾ വാഹനത്തിൻറ ഗ്ളാസ്സ് പൊട്ടിച്ച് വിലപ്പെട്ട വസ്തുക്കളും രേഖകളും ഉൾപ്പെട്ട വിലപെട്ട ബാഗ് മോഷണം ചെയ്യുകയുമായിരുന്നു. ഡോക്ടർ ഇക്കാര്യത്തിന് പേരാമംഗലം പോലീസ് സ്റ്റേഷനിൽ നൽകുകയും പരാതിയിൽ കേസ് റെജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു
തുടർന്നു നടന്ന ആധുനിക സാങ്കേതിക സഹായത്തോടുകൂടിയ അതിവിദഗ്ധമായ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു. പ്രതിയായ അനീഷിന് മുളവുകാട്. കടുതുരുത്തി, വിയ്യൂർ. ചിറ്റൂർ എന്നീ പോലീസ് സ്റ്റേഷനുകളിലായി നാലോളം കേസുകളും. പ്രതിയായ സന്തോഷിന് ചാലക്കുടി, ടൌൺ ഈസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളിലായി നാലുകേസുകളും നിലവിലുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. മൂന്നാം പ്രതിയായ ബിജേഷ് മോഷണം ചെയ്ത ഐപാഡ് വാങ്ങിയ മുണ്ടൂരിലുള്ള മൊബൈൽ ഷോപ്പ് ഉടമയുമാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.
ത്യശൂർ അസിസ്റ്റൻറ് പോലീസ് കമ്മീഷണർ കെ.ജി സുരേഷിൻറെ നേത്യത്വത്തിൽ നടന്ന അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ കെ.സി രതീഷ്. സബ് ഇൻസ്പെക്ടർമാരായ പ്രീത ബാബു. അജ്മൽ ഷാഹിദ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ നിഷാദ്, ശ്രീകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത്ത്. സിവിൽ പോലീസ് ഓഫീസർമാരായ അജിത്ത്. അതുൽ, ഷിജിൻ, കിരൺലാൽ, എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിലെ ദീപക്. ഹരീഷ് എന്നിവരുമാണ് ഉണ്ടായിരുന്നത്.
