NCT
NewsKerala

കഴിമ്പ്രത്ത് ആറ് വയസുകാരൻ കുളത്തിൽ വീണ് മരിച്ച നിലയിൽ.

എടമുട്ടം : കഴിമ്പ്രം ബീച്ചിൽ ആറ് വയസുകാരനെ വീടിനടുത്തുള്ള കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കഴിമ്പ്രം സ്വദേശി പോണത്ത് വിനയപ്രസാദിൻ്റെയും അഞ്ജലിയുടെയും മകൻ വിഹാൻ (കുഞ്ഞൻ) ആണ് മരിച്ചത്. സംസാരശേഷി ഇല്ലാത്ത കുട്ടിയാണ്.

ഇന്ന് വൈകീട്ട് ആറ് മണി മുതൽ കുട്ടിയെ കാണാതാവുകയായിരുന്നു. പോലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുന്നതിനിടെ വീട്ടുവളപ്പിലെ കുളത്തിൽ അൽപ്പം മുൻപ് കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഒരാഴ്ച മുമ്പ് അമ്മയുടെ വീട്ടിൽ എത്തിയതായിരുന്നു കുട്ടിയും കുടുംബവും.

Related posts

അഞ്ഞൂരിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; 3 പേര്‍ക്ക് പരിക്ക്.

murali

മെഴുകുതിരിയിൽ നിന്നും പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.

murali

അമ്മയെയും രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതെന്ന് നിഗമനം.

murali
error: Content is protected !!