കാഞ്ഞാണി ബസ്‌സ്റ്റാൻ്റിനടുത്ത് കഴിഞ്ഞ ദിവസം സ്വകാര്യ ബസ്സിടിച്ച് പരിക്കേറ്റ്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽചികിത്സയിലായിരുന്ന പാലാഴി സ്വദേശി മരിച്ചു. മന്നലൂർ പാലാഴിയിൽ കേൾവി ക്ലബിനുസമീപം പണ്ടാരൻ പി. എം. ബോസ്സാ (63)ണ് മരിച്ചത്.
കാഞ്ഞാണി ബസ് സ്റ്റാൻഡ് ബിൽഡിങിൽ ഫോട്ടോസ്റ്റാറ്റ് കട നടത്തുന്നയാളാണ്. ചൊവ്വാഴ്ച രാവിലെ ബസ്സ് സ്റ്റാൻഡിലേക്ക് നടന്നു പോകുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്.
