കൊടുങ്ങല്ലൂരിൽ കൊലക്കേസ്സ് പ്രതിയെ ക്രൂരമർദ്ദനമേറ്റ നിലയിൽ കണ്ടെത്തി. ആലപ്പുഴയിൽ നിന്ന് കാണാതായ സുദർശന്റെ ജനനേന്ദ്രിയം മുറിച്ച നിലയിൽ. കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെടുത്തി; ശരീരത്തിൽ ഗുരുതരമായ പരിക്കുകൾ. നിലവിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പോലീസ് അന്വേഷണം തുടങ്ങി; കൊലപാതകമടക്കം നിരവധി കേസിൽ പ്രതിയാണ് സുദർശൻ. സംഭവത്തില്‍ കേസെടുത്ത കൊടുങ്ങല്ലൂര്‍ പൊലീസാണ് യുവാവിനെ തിരിച്ചറിഞ്ഞ് ബന്ധുക്കളെ വിവരം അറിയിച്ചത്.
