NCT
KeralaNewsThrissur News

പുതുക്കാട് ട്രെയിൻ തട്ടി യുവാവ് മരിച്ചു.

പുതുക്കാട് വടക്കെ തൊറവിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. സിപിഎം പുതുക്കാട് റെയിൽവേ ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റിയംഗവുമായ വടക്കെ തൊറവ് കാഗ്ലി വീട്ടിൽ പരേതനായ ശിവദാസൻ്റെ മകൻ 25 വയസുള്ള അരുൺദാസ് ആണ് മരിച്ചത്.

ഞായറാഴ്ച പുലർച്ചെ വീടിന് സമീപത്തെ റെയിൽപാതയിലാണ് മൃതദേഹം കണ്ടത്.പുതുക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.മൃതദേഹം പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പെയിൻ്റിംഗ് തൊഴിലാളിയാണ് അരുൺദാസ്. അമ്മ: ഉഷ.സഹോദരി: അമൃത.

Related posts

ചെന്ത്രാപ്പിന്നിയിൽ മധ്യവയസ്കന് വെട്ടേറ്റു.

murali

വിവാഹദിനത്തിൽ അപകടം; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

murali

കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാറിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

murali
error: Content is protected !!