NCT
KeralaNewsThrissur News

ഗുരുവായൂരപ്പൻ്റെ മണ്ണിൽ ഹിന്ദു എംഎൽഎ ഇല്ല; വിവാദ പരാമർശവുമായി ബിജെപി നേതാവ്

ഗുരുവായൂർ നിയമസഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി അഡ്വ. ബി. ഗോപാലകൃഷ്ണന്റെ സോഷ്യൽ മീഡിയ വീഡിയോകൾ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.

കഴിഞ്ഞ അരനൂറ്റാണ്ടായി ഗുരുവായൂരിൽ ഒരു ഹിന്ദു എംഎൽഎ ഉണ്ടാകാത്തത് ബോധപൂർവമാണെന്നും, 48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള മണ്ഡലത്തിൽ ഇടത്-വലത് മുന്നണികൾ ഹൈന്ദവ സ്ഥാനാർഥികളെ മനപ്പൂർവം അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.

ഗുരുവായൂരപ്പന്റെ മണ്ണ് അമ്പലക്കൊള്ളക്കാരിൽ നിന്ന് വീണ്ടെടുക്കാനുള്ള നിയോഗമാണ് തനിക്കുള്ളതെന്ന് അവകാശപ്പെട്ട അദ്ദേഹം, അയൽ ജില്ലയായ മലപ്പുറത്തെ സ്ഥാനാർഥി നിർണ്ണയത്തിൽ മതേതരത്വം പാലിക്കപ്പെടുന്നില്ലെന്നും കുറ്റപ്പെടുത്തി.

ആദ്യ വീഡിയോ വിവാദമായതോടെ, കൊല്ലപ്പെട്ട പെരിയമ്പലം മണികണ്ഠന്റെ വീട്ടിൽ നിന്ന് അദ്ദേഹം മറ്റൊരു വീഡിയോ കൂടി പങ്കുവെച്ചു. മണ്ഡലത്തിൽ മതതീവ്രവാദം വേരൂന്നിയിട്ടുണ്ടെന്നും തൊഴിയൂർ സുനിലിനെയും പെരിയമ്പലം മണികണ്ഠനെയും പോലുള്ളവരുടെ കൊലപാതകങ്ങളിൽ മിണ്ടാതിരുന്നവരാണ് വർഗീയവാദികളെന്നും അദ്ദേഹം ആഞ്ഞടിച്ചു.

ഈ പോരാട്ടം മതതീവ്രവാദികൾക്കെതിരെയുള്ള യുദ്ധമാണെന്നാണ് ഗോപാലകൃഷ്ണന്റെ പക്ഷം. എന്നാൽ, വോട്ട് ലക്ഷ്യമിട്ട് മണ്ഡലത്തിൽ വർഗീയ ധ്രുവീകരണമുണ്ടാക്കാനാണ് സ്ഥാനാർഥി ശ്രമിക്കുന്നതെന്നും വ്യാപക ആരോപണമുണ്ട്.

Related posts

ഇലക്ഷൻ റീൽസ് മത്സരം: വിജയികൾക്ക് സമ്മാനദാനം നടത്തി.

murali

ഗൃഹനാഥനെ വീടുകയറി ആക്രമിച്ചു : പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.

murali

ചാലക്കുടി നഗരത്തിൽ ഇറങ്ങിയ പുലിയെ മയക്കുവെടി വയ്ക്കാൻ തീരുമാനം.

murali
error: Content is protected !!