പാവറട്ടി : മരുതയൂരിൽ സുഹൃത്തുക്കളായ രണ്ടു യുവാക്കൾക്ക് കുത്തേറ്റു. പാലയൂർ സ്വദേശികളായ യാസിഫ് (18), മിഥുൻ ദാസ് (19) എന്നിവർക്കാണ് കുത്തേറ്റത്.
ഇന്ന് ഉച്ചക്ക് 12.30 ഓടെയായിരുന്നു സംഭവം. മുൻവൈരാഗ്യത്തെ തുടർന്നുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു. പരിക്കേറ്റ രണ്ടു പേരേയും ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
