NCT
KeralaNewsThrissur News

മോഷ്ടിച്ച സ്വർണ്ണമാലകൾ ഉൾപ്പെടെ തമിഴ്നാട് സ്വദേശിനികൾ കുന്നംകുളം പോലീസിന്റെ പിടിയിൽ.

മോഷ്ടിച്ച സ്വർണ്ണമാലകൾ ഉൾപ്പെടെയുള്ള വസ്തുക്കളുമായി തമിഴ്നാട് സ്വദേശിനികൾ കുന്നംകുളം പോലീസിന്റെ പിടിയിൽ. തമിഴ്നാട് മധുരൈ ചിന്താമണി തെരുവ് സ്വദേശികളായ 39 വയസ്സുള്ള കാവ്യ, 29 വയസ്സുള്ള പൂജ എന്നിവരെയാണ് കുന്നംകുളം സബ് ഇൻസ്പെക്ടർ വൈശാഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച വൈകിട്ട് കുന്നംകുളം നഗരത്തിലെ മലായ ഗോൾഡിനു മുൻപിൽ സംശയാസ്പദമായ രീതിയിൽ കണ്ട തമിഴ്നാട് സ്വദേശിനികളെ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഇരുവരുടെയും മൊഴികൾ സംശയം തോന്നിയതോടെ വനിതാ പോലീസെത്തി നടത്തിയ പരിശോധനയിൽ ഇരുവരുടെയും കയ്യിൽ കരുതിയ ബാഗിൽ നിന്ന് ചെറിയ പേഴ്സുകൾ കണ്ടെത്തുകയും പേഴ്സിൽ മൂന്നോളം സ്വർണ്ണമാലകളും പണവും മറ്റു രേഖകളും കണ്ടെത്തി.

പേഴ്സിൽ നിന്ന് കുറുമാൽ സ്വദേശിനിയായ മഞ്ജുളയുടെ രേഖകൾ കണ്ടെത്തിയതോടെ
ഇവരുമായിബന്ധപ്പെട്ടപ്പോഴാണ് പേഴ്സ് മോഷണം പോയതാണെന്ന് പോലീസിന് വിവരം ലഭിച്ചത്. തുടർന്ന് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇരുവരും നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. വൈദ്യ പരിശോധനക്കുശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

Related posts

ദി അറേബ്യയിൽ റിഗ്ഗിൽ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് 3,80,000 രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ പത്തനംതിട്ട സ്വദേശി റിമാന്റിൽ.

murali

സി.സി. മുകുന്ദൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു .

murali

സപ്ലൈകോ ഓണം ഫെയര്‍ നാട്ടിക മണ്ഡലംതല ഉദ്ഘാടനം സി.സി മുകുന്ദന്‍ എം.എല്‍.എ നിർവ്വഹിച്ചു.

murali
error: Content is protected !!