ശ്രീനാരായണപുരത്ത് അമ്മയെയും, മകനെയും വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ചെന്തെങ്ങ് ബസാർ വില്ലനശ്ശേരി വീട്ടിൽ വനജ (61), മകൻ വിജേഷ് (38) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞു മൂന്നുമണിയോടെയാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്.
വനജയെ ഫോൺ വിളിച്ച് കിട്ടാതെ വന്നതിനെതുടർന്നു അന്വേഷിച്ചു വന്ന ബന്ധുവാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വനജ അടുക്കള പുരയിൽ വീണു കിടക്കുന്ന നിലയിലും, വിജേഷ് തൂങ്ങിയ നിലയിലുമാണ്. മതിലകം പോലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.
