സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ കുതിപ്പ്. ഗ്രാമിന് 175 കൂടി 11,645 രൂപയും പവന് 1,400 കൂടി 93,160 രൂപയുമായി. അന്താരാഷ്ട്ര മാർക്കറ്റിൽ സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 4,142.75 ഡോളറാണ് വില. ഒക്ടോബർ 17നാണ് കേരളത്തിൽ സ്വർണം ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. 97,360 രൂപയായിരുന്നു അന്നത്തെ പവൻ വില.
