NCT
KeralaNewsThrissur News

തട്ടുകടയിൽ ഭക്ഷണം കഴിച്ചതിന്റെ പണം ആവശ്യപ്പെട്ടതിലുള്ള വൈരാഗ്യത്താൽ ആക്രമണം : നാട്ടിക സ്വദേശി അറസ്റ്റിൽ.

വലപ്പാട് : നാട്ടിക ചേർക്കര സ്വദേശി എരവേലി വീട്ടിൽ സുനിൽകുമാർ 55 വയസ്സ് എന്നയാൾ ചേർക്കരയിൽ നടത്തുന്ന തട്ടുകടയിൽ വെച്ച് ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിലുള്ള വൈരാഗ്യത്താൽ അസഭ്യം പറഞ്ഞ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആക്രമിച്ച സംഭവത്തിനാണ്

നാട്ടിക ചേർക്കര സ്വദേശി കുറുപ്പത്ത് വീട്ടിൽ ഹരിനന്ദൻ 21 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ പ്രതിയെ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ഹരിനന്ദൻ വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് വധശ്രമക്കേസിലും കഞ്ചാവ് ബീഡി ഉപയോഗിച്ച ഒരു കേസ്സിലും, മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച ഒരു കേസ്സിലും, ഏതെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെടാതിരിക്കാൻ അറസ്റ്റ് ചെയ്ത രണ്ട് കേസുകളിലും അടക്കം ഏഴ് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.

വലപ്പാട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അനിൽകുമാർ, എസ് ഐ എബിൻ, ജി എ എസ് ഐ മാരായ ഉണ്ണി, ഭരതനുണ്ണി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Related posts

ഇറാൻ പിടിച്ചെടുത്ത കപ്പലിൽ തൃശൂർ വെളുത്തൂർ സ്വദേശിനിയും.

murali

ക്ഷേത്രക്കുളത്തിന്റെ കൈവരിയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

murali

ഗൃഹനാഥനെ പാറക്കുഴി കോള്‍പടവില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

murali
error: Content is protected !!