NCT
KeralaNewsThrissur News

നാട്ടിക കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം തീപ്പിടുത്തം : തീ പൂർണ്ണമായും അണച്ചു.

തൃപ്രയാർ : നാട്ടിക കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപത്തെ സ്ഥലത്തെ പുല്ലിന് തീപ്പിടിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കേന്ദ്രത്തിലെ മതിൽക്കെട്ടിനകത്ത് ഒഴിഞ്ഞ് കിടക്കുന്ന സ്ഥലത്തെ പുല്ലിനാണ് തീ പിടിച്ചത്. പുക ഉയരുന്നത് കണ്ട ഉടൻ തന്നെ ജീവനക്കാരും, നാട്ടുകാരും ചേർന്ന് തീ അണയ്ക്കാൻ ശ്രമമാരംഭിച്ചതിനാൽ കൂടുതൽ സ്ഥലങ്ങളിലേയ്ക്ക് തീ പടരുന്നത് തടയാൻ കഴിഞ്ഞു.

അൽപ്പ സമയത്തിനുള്ളിൽ നാട്ടികയിൽ നിന്നെത്തിയ അഗ്നിശമന വിഭാഗവും ചേർന്ന് തീ പൂർണ്ണമായും അണച്ചു. കേന്ദ്രത്തിന്റെ പിൻ ഭാഗത്ത് ഒരേക്കറോളം ഭാഗം മുഴുവനായി പുല്ല് വളർന്ന് കാട് പിടിച്ച് കിടക്കുന്ന അവസ്ഥയാണ് ഉള്ളത്. നിരവധി ആളുകൾ വന്നു പോകുന്ന തീരദേശത്തെ പ്രധാന ആരോഗ്യ കേന്ദ്രവുമാണിത്.

Related posts

മാലിന്യമുക്ത കേരളം വാർഡ് തല ശില്പശാല നടത്തി.

murali

കുപ്രസിദ്ധ ഗുണ്ടയും, കൂട്ടാളികളും ചേർപ്പ് പോലീസിൻ്റെ പിടിയിൽ.

murali

വീട്ടിൽ മദ്യം വിൽപ്പന നടത്തിയ ആൾ പിടിയിൽ.

murali
error: Content is protected !!