തൃശ്ശൂരിൽ മയക്കുമരുന്ന് സ്റ്റാമ്പും കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി. ആകാശ്(18 വയസ്) എന്നയാളാണ് 0.095 ഗ്രാം LSD സ്റ്റാമ്പും, 500 ഗ്രാം കഞ്ചാവുമായി തൃശ്ശൂർ എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
തൃശ്ശൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുധീർ.കെ.കെ യും പാർട്ടിയും ചേർന്ന് നടത്തിയ റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രവീൺകുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ഉമ്മർ, പ്രിവന്റീവ് ഓഫീസർ രഞ്ജിത്ത്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ സിജോമോൻ, ബിജു.കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ദുർഗ്ഗ എന്നിവരും പങ്കെടുത്തു.
