ചാവക്കാട് : ലഹരി ഉപയോഗം പോലീസിൽ അറിയിച്ചതിലുള്ള വൈരാഗ്യത്തിൽ ഓട്ടോഡ്രൈവറെ മർദ്ദിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. ഒരുമനയൂർ മുത്തന്മാവ് സ്വദേശികളായ തേറ് വീട്ടിൽ ശ്രീരാഗ്, അടിയാര വീട്ടിൽ പ്രജിത്ത് എന്നിവരെയാണ് ചാവക്കാട് എസ്.എച്.ഒ. വി.വി.വിമലിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.
