NCT
KeralaNewsThrissur News

ഗൃഹനാഥനെ വീടുകയറി ആക്രമിച്ചു : പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.

കുന്നംകുളം : വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് ഗൃഹനാഥനെ വീടുകയറി ആക്രമിക്കുകയും വീടിന്റെ ജനല്‍ ചില്ല് അടിച്ചു തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ ചെറുവത്താനി സ്വദേശി കാക്കശ്ശേരി വീട്ടില്‍ ബോണി (27)യെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. വൈദ്യ പരിശോധനയ്ക്കുശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.

ചെറുവത്താനി ആര്യംപാടം സ്വദേശി സത്യദേവനെ(47)യാണ് പ്രതി ആക്രമിച്ചത്. പ്രതിയുടെ സുഹൃത്തും സത്യദേവന്റെ അയല്‍വാസിയുമായ യുവാവ് വെള്ളത്തിന്റെ ചാല്‍ അടച്ചതിനെതിരെ സത്യദേവന്‍ വില്ലേജ് ഓഫീസിലും നഗരസഭയിലും പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നുള്ള വൈരാഗ്യത്തിലാണ് ഇരുമ്പ് വടിയുമായി വീട്ടില്‍ അതിക്രമിച്ചുകയറി പരാതിക്കാരനെ അസഭ്യം പറയുകയും വീടിന്റെ ജനല്‍ ചില്ല് അടിച്ച് തകര്‍ക്കുകയും കെഎസ്ഇബി മീറ്ററിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തത്.

Related posts

ഗുരുവായൂരിൽ മാധ്യമപ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ചു.

murali

ശക്തമായ കാറ്റിൽ മത്സ്യകൃഷി നശിച്ചു: ലക്ഷങ്ങളുടെ നാശനഷ്ടം.

murali

ഇരിങ്ങാലക്കുടയിൽ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി സലോഷ് റിമാന്റിൽ : കൂട്ടു പ്രതികളായ അമൽ, അരുൺ എന്നിവരെ കൂടി പിടികൂടി.

murali
error: Content is protected !!