NCT
KeralaNewsThrissur News

പ്രതിഷേധ മാർച്ചും, ധർണ്ണയും നടത്തി.

പെരിങ്ങോട്ടുകര: താന്ന്യം മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ കെ പി സി സിയുടെ ആഹ്വാനപ്രകാരം മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ നിന്നും രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിയെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് പെരിങ്ങോട്ടുകര ഷെഡ് പരിസരത്ത് നിന്ന് പെരിങ്ങോട്ടുകര മൂന്നും കൂടിയ സെന്ററിലുള്ള പോസ്‌റ്റോഫീസിലേക്ക് പ്രതിഷേധ മാർച്ചും, ധർണ്ണയും നടത്തി.

മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് എം.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു.നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് വൈ.പ്രസിഡന്റ് ആന്റോ തൊറയൻ,കെ.എൻ. വേണുഗോപാൽ, ജോസഫ്, ടി.സി എന്നിവർ പ്രസംഗിച്ചു.

കോൺഗ്രസ്സ് നേതാക്കളായ രാമൻ നമ്പൂതിരി, മിനിജോസ്, ഇ.എം. ബഷീർ, സി.ആർ. രാജൻ, റസിയ അന്തിക്കാട്, ലൂയീസ് താണിക്കൽ, ബെന്നി തട്ടിൽ, പോൾ പുലിക്കോട്ടിൽ, സലീഷ് കരിപ്പാറ, സജീവൻ ഞാറ്റുവെട്ടി, വിൻസെന്റ് കുണ്ടുകുളങ്ങര, അലി സഗീർ, എം.കെ. ശ്രീധരൻ, രമേഷ് കൊച്ചത്ത് എന്നിവർ നേതൃത്വം നൽകി

Related posts

വാടാനപ്പള്ളിയിൽ ക്ഷേത്ര ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച് വീണ്ടും പണം കവർന്നു.

murali

കുപ്രസിദ്ധ ഗുണ്ടകളായ നാലു പേരെ കാപ്പ ചുമത്തി നാട് കടത്തി.

murali

പരിയാരം പള്ളി അമ്പ് പ്രദക്ഷിണത്തിനിടയിൽ മൂന്നു പേരെ കുത്തി പരിക്കേല്പിച്ചവർ പിടിയിൽ.

murali
error: Content is protected !!