NCT
KeralaNewsThrissur News

പെരിങ്ങോട്ടുകരയിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു.

അന്തിക്കാട് : പെരിങ്ങോട്ടുകരയിൽ യുവാവിനെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ വലപ്പാട് പോലീസ് സ്റ്റേഷൻ റൗഡിയായ പെരിങ്ങോട്ടുകര അതിശയ റോഡ് സ്വദേശി പുതുവീട്ടിൽ സനത് (28) എന്നയാളെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. വല്ലപ്പാട് ബീച്ച് സ്വദേശി വെള്ളിയിൽ വീട്ടിൽ വൈശാഖ് (35) എന്നയാൾക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.

07/02/26 തിയ്യതി രാത്രി 08.15 മണിയോടെ പെരിങ്ങോട്ടുകര കാനടി കാവിന് സമീപം വൈശാഖിന്റെ ഭാര്യവീടിന്റെ മുൻവശം റോഡിൽ വച്ച് വൈശാഖിനെ സനതും സുഹൃത്തുക്കളും ചേർന്ന് തടഞ്ഞുനിർത്തുകയും ഇരുമ്പ് പൈപ്പ് കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിനാണ് സനത്തിനെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. വൈശാഖ് സനത്തിന്റെ വീട്ടിൽ പോയി സനത്തിന്റെ ബന്ധുവായ സ്ത്രീയോടു സംസാരിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.

സനത്ത് സ്റ്റേഷൻ റൗഡിയും വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കോതകുളത്ത് വെച്ച് 2021 ജനുവരി 7 ന് ജോഷി 51 വയസ് എന്നയാളെ കുത്തിക്കൊലപ്പെടുത്തിയ കേസിലും, ഒരു വധശ്രമക്കേസിലും, വീടുകയറി ആക്രമണം നടത്തിയ ഒരു കേസിലും മൂന്ന് അടിപിടി കേസിലും കുറ്റകൃത്യത്തിൽ ഏർപ്പെടാതിരിക്കാൻ നല്ല നടപ്പിനുള്ള ജാമ്യമെടുപ്പിച്ച കേസ്സിലും അടക്കം ഏഴ് ക്രിമിനൽ കേസുകളിലെ പ്രതിയാണ്. നടപടിക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

അന്തിക്കാട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ വി എം കേഴ്സൺ നും സംഘവുമാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

വാടാനപ്പിള്ളിയിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.

murali

ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ കേസിലെ മുഖ്യ ആസൂത്രക ലിവിയ ജോസ് പോലീസ് കസ്റ്റഡിയിൽ.

murali

ഉത്സവത്തിനിടെ കത്തിക്കുത്ത്; മൂന്ന് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ.

murali
error: Content is protected !!