നാട്ടിക എംഎൽഎ സി.സി.മുകുന്ദനെതിരെ മാനനഷ്ടത്തിന് നിയമനടപടി സ്വീകരിച്ച് ഗീത ഗോപി. മാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തിയെന്ന് ചൂണ്ടിക്കാണിച്ച് ഗീത ഗോപി സി.സി.മുകുന്ദന് വക്കീൽ നോട്ടീസയച്ചു. ഈ മാസം 16നകം പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ്.
