എരുമപ്പെട്ടി : എരുമപ്പെട്ടി കുണ്ടന്നൂർ മുട്ടിക്കലിൽ യുവാവ്കരിങ്കൽ ക്വാറിയിൽ മരിച്ച നിലയിൽ. കുണ്ടന്നൂർ പുഞ്ചയിൽ സധുൽകൃഷ്ണൻ (23) നെ യാണ് മരിച്ച നിലയിൽ കണ്ടത് പ്രവർത്തിക്കാതെ കിടക്കുന്ന ക്വാറിയിൽ ജോലിക്കാരൻ എത്തിയപ്പോഴാണ് സംഭവം അറിയിഞ്ഞത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്.
ക്വാറിക്ക് സമീപം സധുൽ കൃഷ്ണയുടെ ബൈക്ക് കണ്ടെത്തിയിരുന്നു ഇതിനെ തുടർന്നാണ് ആളെ തിരിച്ചറിഞ്ഞത്. ഫോറൻസിക് വിഭാഗവും വിരലടയാളം വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. വടക്കാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
