NCT
KeralaNewsThrissur News

ചേർപ്പിൽ കുടുംബവഴക്ക് പറഞ്ഞ് തീർക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി ഭാര്യയെ വെട്ടി : ഭർത്താവ് പിടിയിൽ.

ചേർപ്പ് : കുടുംബവഴക്കിനെ തുടർന്ന് അകന്ന് കഴിയുകയായിരുന്ന ഭാര്യയെ പ്രശ്നം പറഞ്ഞു തീർക്കാനെന്ന വ്യാജേന വിളിച്ചു വരുത്തി ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു. കോടന്നൂർ കൊല്ലടിക്കൽ വീട്ടിൽ രാഹുൽ (34) ഭാര്യ അമ്മാടം വെങ്ങിണിശേരി വിളംബത്ത് ഐശ്വര്യ (30) യെ വെട്ടി പരിക്കേൽപ്പിച്ചത്.

വഴക്കിനെ തുടർന്ന് ഐശ്വര്യ ഏഴുമാസമായി അവരുടെ വീട്ടിൽ താമസിച്ചു വരുകയായിരുന്നു. പ്രശ്നങ്ങൾ സംസാരിക്കാനെന്ന് പറഞ്ഞ് ഐശ്വര്യയെകഴിഞ്ഞ ദിവസം രാത്രി അമ്മാടം ചെറാട്ട് ക്ഷേത്രത്തിന് സമീപത്തേക്ക് രാഹുൽ വിളിച്ചു വരുത്തുകയും സംസാരിക്കുന്നതിനിടയിൽ രാഹുൽ സമീപത്തെ പുല്ലിനടയിൽ ഒളിപ്പിച്ചു വെച്ചിരുന്ന വെട്ടുക്കത്തിയെടുത്ത് ഐശ്വര്യയെ വെട്ടുകയായിരുന്നു വെന്ന് പോലീസ് പറഞ്ഞു.

ഇവരുടെ ഇടതുകാലിനാണ് വെട്ടേറ്റത്. തൃശൂർ മെഡിക്കൽ കോളേജിൽ പ്രാഥമിക ചികിത്സ തേടിയതിന് ശേഷം ഐശ്വര്യ ചേർപ്പ് സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തുടരുകയാണ്. രാഹുൽ പോലീസ് കസ്റ്റഡിയിലാണ്.

Related posts

ഭാര്യയെ വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ.

murali

ഉംറ തീര്‍ത്ഥാടനത്തിനിടെ മരിച്ചു.

murali

കാഞ്ഞാണിയിൽ കാർ തലകീഴായി മറിഞ്ഞു ; യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

murali
error: Content is protected !!