NCT
KeralaNewsThrissur News

മോട്ടോർ സൈക്കളിൽ നിന്നും വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു.

മതിലകം : ബന്ധുവിനോടൊപ്പം യാത്ര ചെയ്യവെ മോട്ടോർ സൈക്കിളിൽ നിന്നും വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു. മതിലകം കൂളിമുട്ടം മേലേഴത്ത് ഷാജഹാൻ്റെ ഭാര്യ സാബിറ (48) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച്ച രാത്രി എടവിലങ്ങ് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ പരിസരത്തായിരുന്നു അപകടം. .

ഹംബ് ചാടുന്നതിനിടയിൽ മോട്ടോർ ബൈക്കിൻ്റെ പിൻസീറ്റിൽ നിന്നും വീണ സാബിറയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവ സമയത്ത് അതുവഴി വന്ന കയ്പമംഗലം എം.എൽ.എ ഇ.ടി ടൈസൺ മാസ്റ്റർ തൻ്റെ കാറിൽ ഇവരെ ആശുപത്രിയിലെ ത്തിക്കുകയുണ്ടായി. കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച്ച വൈകീട്ടാണ് മരണമടഞ്ഞത്.

Related posts

സൈക്കിൾ മോഷണം : വലപ്പാട് സ്വദേശി ഭീമൻ രാഹുൽ അറസ്റ്റിൽ.

murali

വിദേശത്ത് നിന്ന് നേപ്പാൾ വഴി രഹസ്യമായി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച പോക്സോ കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ.

murali

യുവാവിനെ അപായപ്പെടുത്താനായി ഗുണ്ട് കത്തിച്ച് എറിഞ്ഞ സംഭവത്തിന് അഴീക്കോട് സ്വദേശിയെ അറസ്റ്റ് ചെയ്തു.

murali
error: Content is protected !!