NCT
KeralaNewsThrissur News

നാളത്തെ ഹർത്താൽ; തൃശൂർ ജില്ലയെ ബാധിക്കില്ല.

തൃശൂർ : ​കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘടനകൾ നാളെ ഹർത്താൽ ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും തൃശൂർ ജില്ലയിൽ ജനജീവിതം സാധാരണ നിലയിലായിരിക്കും.
ജില്ലയിൽ സ്വകാര്യബസുകൾ പതിവുപോലെ സർവീസ് നടത്തുമെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ വ്യാപാരസ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയും അറിയിച്ചു.

Related posts

തൃശൂര്‍ ജില്ലാ കലക്ടറായി അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ചുമതലയേറ്റു.

murali

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം : ഒരു മരണം കൂടി.

murali

സ്കൂളിന് നേരെ കാട്ടാന ആക്രമണം.

murali
error: Content is protected !!