NCT
KeralaNewsThrissur News

കുടുംബത്തിനെതിരെ മന്ത്രവാദം ചെയ്തെന്ന് ആരോപിച്ച് അമ്മയെ ആക്രമിച്ചു കൈ തല്ലിയൊടിച്ച കേസിൽ മകൻ അറസ്റ്റിൽ.

വാടാനപ്പള്ളി : വയോധികയായ മാതാവിനെ ക്രൂരമായി ആക്രമിച്ച് ഇടത് കൈ തല്ലിയൊടിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. ചേറ്റുവ ഏങ്ങണ്ടിയൂർ സ്വദേശിനി തുളസി (71) എന്നവരെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ മകൻ മനോജിനെ (46) വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

2026 ജൂലൈ 6-ന് രാത്രി 10 മണിയോടെയായിരുന്നു സംഭവം. മനോജിന്റെ കുടുംബത്തിന് ഉണ്ടായ ദുരിതങ്ങൾക്ക് കാരണം അമ്മയായ തുളസി മന്ത്രവാദം ചെയ്തതാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ചേറ്റുവയിലുള്ള തറവാട് വീട്ടിൽ കസേരയിൽ ഇരിക്കുകയായിരുന്ന തുളസിയെ പ്രതി ബലംപ്രയോഗിച്ച് താഴെയിടുകയും, കൈകൾ കൊണ്ട് മർദ്ദിക്കുകയും കാലുകൊണ്ട് ചവിട്ടുകയും ചെയ്തു. കൂടാതെ, ഇടത് കൈ പിടിച്ച് തിരിച്ച് ഒടിക്കുകയും, അരയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്തു.

മനോജ് 2025 വർഷം വീട്ടിൽ വച്ച് വെച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലും, 2024 വർഷം വാർഡ് മെമ്പറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ്സിലും പ്രതിയാണ്. വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ എസ് ഐ ലാൽസൻ, എ എസ് ഐ കാജാ ഹുസൈൻ, ഗ്രേഡ് സീനിയർ സിവിൽ പോലീസ് ഓഫീസർ മഹേഷ്, സിവിൽ പോലീസ് ഓഫീസർ റിഷാദ്
എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related posts

ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങി കാണാതായ 16 കാരന്റെ മൃതദേഹം കണ്ടെത്തി.

murali

കാപ്പ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഉൾപ്പെടെ രണ്ടുപേർ വധശ്രമക്കേസിൽ അറസ്റ്റിൽ.

murali

പതിനാലുവയസുകാരന്റെ ആത്മഹത്യ ഓണ്‍ലൈന്‍ ഗെയിമില്‍ തോറ്റതിനാലെന്ന് ബന്ധുക്കള്‍.

murali
error: Content is protected !!