കുന്നംകുളം കീഴൂരിൽ തെങ്ങുകയറുന്നതിനിടെ ഇതര സംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ആസാം സ്വദേശി ഇജാദുൽ ഹഖ് (23) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1245 ഓടെയാണ് സംഭവം. ഇരുമ്പ് തോട്ടി ഉപയോഗിച്ച് തെങ്ങിൻ പട്ട പറിച്ചിടുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
