NCT
KeralaNewsThrissur News

ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു : ഒരാൾക്ക് പരിക്ക്.

കാഞ്ഞാണി : അന്തിക്കാട് റോഡിൽ പള്ളിക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രക്കാരനായ കാഞ്ഞാണി സ്വദേശി ഗൗതം (18) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന കാരമുക്ക് സ്വദേശി തോരേക്കാട്ടിൽ വീട്ടിൽ അതുൽ (22) നെ കാഞ്ഞാണി ആക്ടസ് ആംബുലൻസ് പ്രവർത്തകർ തൃശ്ശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബൈക്കിന് പുറക്കിലിരുന്ന ഗൗതമിനെ കാഞ്ഞാണി ഗാർഡിയൻ ആംബുലൻസ് പ്രവർത്തകർ തൃശ്ശൂർ അശ്വനി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം അശ്വനി ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുയാണ് ഇന്നലെ രാത്രി 10:50 ഓടെയായിരുന്നു അപകടം. മരണപ്പെട്ട ഗൗതം ബസ് ജീവനക്കാരനാണ്.

Related posts

2.300 ലിറ്റർ വാറ്റു ചാരായവുമായി ഒരാൾ പിടിയിൽ.

murali

കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് : വിജയിച്ചാൽ മുഴുവൻ സഹകാരികളെയും, നിക്ഷേപകരെയും ബാങ്കിനെയും സംരക്ഷിക്കുമെന്ന് ബിജെപി.

murali

നാട്ടികയിലെ ടോൾ പിരിവിനെതിരെ തൃശൂർ കലക്ട്രേറ്റിലേക്ക് നടന്ന ബഹുജനമാർച്ചിൽ ആയിരങ്ങൾ അണിനിരന്നു.

murali
error: Content is protected !!