ചാവക്കാട് : കടപ്പുറം അഞ്ചങ്ങാടിയിൽ നിയന്ത്രണം വിട്ട ബൈക്ക് റോഡരുകിലെ ടെലഫോൺ പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. അഞ്ചങ്ങാടി മുസ്ലിം വീട്ടിൽ പരേതനായ ഡോക്ടർ ഖാദറിൻ്റെ മകൻ മുഹമ്മദാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം.
previous post
next post